കുടിയേറ്റ നയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്, അധികാരമേൽക്കും മുന്നേ മെക്സിക്കോ പ്രസിഡന്റുമായി ചർച്ച നടത്തി

By: 600007 On: Nov 29, 2024, 5:14 AM

 

 

ന്യൂയോർക്ക്: കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റ വിഷയത്തിലടക്കം മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി ചർച്ച നടത്തി. മെക്സിക്കൻ അതിർത്തിയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചതായി ട്രംപ് അറിയിച്ചു. നേരത്തെ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ചർച്ചയും പ്രസ്താവനയും.